മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയോ വല്ലെക്കാനോയെ സമനിലയിൽ തളച്ച് ജിറോണ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
റയോ വല്ലെക്കാനോയ്ക്ക് വേണ്ടി അലെമാവോ ആണ് ഗോൾ നേടിയത്. ജിറോണയ്ക്കായി സ്റ്റുവാനിയാണ് ഗോൾ കണ്ടെത്തിയത്.
മത്സരം സമനിലയായതോടെ റയോ വല്ലെക്കാനോയ്ക്ക് 43 പോയിന്റും ജിറോണയ്ക്ക് 39 പോയിന്റുമായി. ലീഗ് ടേബിളിൽ റയോ വല്ലെക്കാനോ 10-ാം സ്ഥാനത്തും ജിറോണ 17-ാം സ്ഥാനത്തുമാണുള്ളത്.